ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ് ഭ്രമയുഗം. നെഗറ്റീവ് ഷേഡു ള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഭ്രമയുഗം റിലീസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
Bramayugam - Soundtrack - Malayalam
ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. തീം ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് സിനിമയില്‍ ഉള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍. ഭ്രമയുഗം ട്രാക്കുകള്‍ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിപിക്കുന്നു.
സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവന്നു. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നില്‍, തന്റെ ആരാധന മുര്‍ത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററില്‍ നിന്നും ദൃശ്യമാണ്. നേരത്തെ പുറത്തുവന്ന ടീസറില്‍ നിന്നും ചിത്രമൊരു പ്രേത കഥയെയോ മന്ത്രവാദത്തെയോ ധ്വനിപ്പിക്കുന്നതാകുമെന്ന് സൂചന നൽകിയിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് പുത്തന്‍ അപ്‌ഡേറ്റുകളും.
അതേസമയം, ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തും. ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവന്‍ ആണ്. ഷെഹ്നാദ് ജലാല്‍ കടഇ ആണ് ഛായാഗ്രാഹകന്‍. രാമചന്ദ്ര ചക്രവര്‍ത്തിയും എസ് ശശികാന്തുമാണ് നിര്‍മാതാക്കള്‍
1 thought on “മെഗാസ്റ്റാർ ചിത്രം ‘ഭ്രമയുഗം’ : സൗണ്ട്ട്രാക്ക് പുറത്ത്”
Comments are closed.